Saturday, 19 January 2019

Weekly Reflection - 9





Weekly Reflection - 9
January 19, 2019

Weekly Reflection - 9
(14 -01-2019) - (18 -01-2019)



രണ്ടാംഘട്ട അദ്ധ്യാപന പരിശീലനത്തിന്റെ അവസാന ആഴ്ച. മനസ്സിന് കുളിർമയും സംതൃപ്തിയും ആത്മവിശ്വാസവും പകർന്നു നൽകിയ ആഴ്ച്ച്ചയായിരുന്നു. കുട്ടികളുടെ പഠന നിലവാരം അളക്കുന്നതിനായി 9 -ൽ 'ഡയഗ്നോസ്റ്റിക് ടെസ്റ്റ്' നടത്തുകയും റീ-ടെസ്റ്റ് ഇടുകയും ചെയ്തു.

അദ്ധ്യാപനപരിശീലനം അവസാനിക്കുന്നതിൻറെ ചില വിഷമതകളും പരാതികളും കുട്ടികളുമായി പങ്കുവച്ചു. അദ്ധ്യാപകർ ഞങ്ങൾക്ക് ഭാവി ജീവിതത്തിലേക്കുള്ള എല്ലാവിധ മംഗളങ്ങളും ഭാവുകങ്ങളും നേർന്നു,  എല്ലാ അദ്ധ്യാപകർക്കും കുട്ടികൾക്കും നന്ദി പറഞ്ഞുകൊണ്ട് സ്കൂളിനോട് വിട പറഞ്ഞു.

Wednesday, 16 January 2019

Saturday, 12 January 2019

Weekly Reflection - 8



Weekly Reflection - 8
January 12 , 2019

Weekly Reflection - 8 
(07 -01-2019) - (11 -01-2019)



ഈ ആഴ്ചയിൽ തിങ്കൾ, വ്യാഴം എന്നീ ദിവസങ്ങളിൽ മാത്രമേ ക്ലാസ് ഉണ്ടായിരുന്നുള്ളൂ. 9 -ൽ 'അസ്ഥിപേശി - സൂക്ഷ്മഘടന, പേശി സങ്കോചത്തിൻറെ വിവിധ ഘട്ടങ്ങളും പേശീകള്മവും'  എന്നീ  പാഠഭാഗ ങ്ങളാണ്   പഠിപ്പിച്ചത്. ചാർട്ടും ആക്ടിവിറ്റി കാർഡും ഉപയോഗിച്ചു. 8  -ൽ 'ആവാസ വ്യവസ്ഥയിലെ പ്രതിപ്രവർത്തനങ്ങൾ' എന്ന പാഠഭാഗവും പഠിപ്പിച്ചു. ചാർട്ടും ആക്ടിവിറ്റി കാർഡും അനുയോചിതമായി  ഉപയോഗിക്കാൻ സാധിച്ചു.  

Sunday, 6 January 2019

Weekly Reflection - 7




Weekly Reflection - 7 
January 06 , 2019

Weekly Reflection - 7 
(31 -12-2018) - (05 -01-2019)

പുതുവർഷത്തിന്റെ ഒത്തിരി പുത്തൻ പ്രതീക്ഷകളുമായി 2019-ന്റെ ആദ്യ ആഴ്ച്ചയും കടന്നുപോയി.

അദ്ധ്യാപകർക്കും കുട്ടികൾക്കും പുതുവത്സരസന്ദേശങ്ങൾ കൈമാറി.  ഇടക്കുള്ള ദിവസങ്ങളിൽ ക്ലാസ്സില്ലായിരുന്നു. 8 -ൽ 'വൈവിധ്യം നിലനിൽപ്പിനു' എന്ന പാഠഭാഗമാണ്  പഠിപ്പിച്ചത്. 

 9 -ൽ 'വ്യായാമത്തിന്റെ പ്രാധാന്യം, ഐച്ഛിക ചലനങ്ങളും അനൈച്ഛിക ചലനങ്ങളും, പലതരം പേശികൾ' എന്നീ പാഠഭാഗങ്ങളാണ്  പഠിപ്പിച്ചത്. ചാർട്ടും ആക്ടിവിറ്റി കാർഡും ഉപയോഗിച്ചു.